കൊല്ലം: സംസ്ഥാനത്തെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ മികച്ച മാഗസിനുകൾക്കുള്ള അവാർഡിന് കേരള മീഡിയ അക്കാദമി എൻട്രികൾ ക്ഷണിച്ചു. ഒന്നാം സമ്മാനം 25000 രൂപയും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും. രണ്ടും മൂന്നും സമ്മാനം യഥാക്രമം 15000, 10,000 രൂപയും ട്രോഫിയും. ആർട്സ്, സയൻസ് കോളേജുകൾ മെഡിക്കൽ, എൻജിനീയറിംഗ്, നഴ്സിംഗ്, പാരാമെഡിക്കൽ ഉൾപ്പെടെയുള്ള എല്ലാ കോളജുകൾക്കും പങ്കെടുക്കാം. ഇ-മാഗസിനുകളും പരിഗണിക്കും.
2019-2020, 2020-21 വർഷങ്ങളിലെ മാഗസിനുകളെയാണ് പരിഗണിക്കുന്നത്. മാഗസിനുകളുടെ മൂന്ന് കോപ്പികളും പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം, എഡിറ്ററുടെ വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ ഉൾപ്പെടുന്ന കുറിപ്പ് എന്നിവ അടങ്ങിയ അപേക്ഷ 25 നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി, 682030 വിലാസത്തിൽ ലഭിക്കണം. ഇ-മാഗസിനുകൾ ലിങ്ക് kmaentry21@gmail.com വിലാസത്തിൽ അയക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |