കൊല്ലം: കർമരംഗത്ത് ജീവൻ നഷ്ടമായ ജവന്മാരുടെ സ്മരണയിൽ സായുധസേന പതാകദിനം ആചരിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ അഫ്സാന പർവീൺ ഉദ്ഘാടനം ചെയ്തു. പതാകദിന സ്റ്റാമ്പ് പ്രകാശനവും നിർവഹിച്ചു. ജവാൻമാരുടെയും വിമുക്തഭടന്മാരുടെയും ആശ്രിതരുടെ പുനരധിവാസത്തിന് സൈനികക്ഷേമ വകുപ്പ് നൽകുന്ന തയ്യൽ മെഷീൻ, അടിയന്തര സാമ്പത്തിക സഹായ വിതരണം എന്നിവയും നടന്നു. ടൗൺ യു.പി. എസിലെ വിദ്യാർത്ഥികൾ പതാകദിന ബാഡ്ജ് ജില്ലാ കലക്ടറെ അണിയിച്ചു.
യുദ്ധത്തിൽ മരിച്ചവരുടെ പുനരധിവാസം, വിവിധ സേനാംഗങ്ങളുടെയും കുടുംബങ്ങളുടെയും ക്ഷേമം, വിമുക്ത ഭടന്മാരുടെയും കുടുംബങ്ങളുടെയും പുനരധിവാസം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനുള്ള സായുധസേനാ പതാക നിധിയിലേക്കുള്ള ധനസഹായശേഖരണ സമാഹരണവും അനുബന്ധമായി നടത്തി.
റിട്ട. കേണൽ കൊച്ച് കോശി പണിക്കർ അദ്ധ്യക്ഷനായി. ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഉഫൈസുദീൻ, വിവിധ എക്സ് സർവീസ് സംഘടനകളുടെ ഭാരവാഹികളായ പി. സതീഷ് ചന്ദ്രൻ, അഡ്വ. ജോർജ് വർഗീസ്, മധു വട്ടവിള, സാംകുട്ടി ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |