കൊല്ലം: പുനലൂർ, ചെങ്കോട്ട വഴി മീറ്റർ ഗേജിൽ ഓടിയിരുന്ന കൊല്ലം - കോയമ്പത്തൂർ എക്സ്പ്രസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂർ സൗത്ത് എം.എൽ.എയും ദേശീയ മഹിളാ മോർച്ച പ്രസിഡന്റുമായ വനതി ശ്രീനിവാസന് നിവേദനം നൽകി. സേവ് പുനലൂർ ഫോറം ഭാരവാഹികൾ, യുവമോർച്ച തിരുപ്പൂർ ജില്ലാ പ്രസിഡന്റ്, ധർമ്മപുരം ഈസ്റ്റ് യൂണിയൻ പ്രസിഡന്റ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
കൊല്ലം - കോയമ്പത്തൂർ എക്സ്പ്രസ് സർവ്വീസ് പുനരാരംഭിച്ചാൽ അത് പളനിയിലേക്കുള്ള എളുപ്പമാർഗമാകും. കോയമ്പത്തൂർ - പൊള്ളാച്ചി - പളനി - ഡിണ്ടിക്കൽ ഭാഗത്ത് നിന്നുള്ള അയ്യപ്പ ഭക്തർക്ക് പുനലൂരിൽ എത്താനും അതുവഴി വേഗതയിൽ ശബരിമലയിലെത്തിച്ചേരാനും കഴിയും. സർവ്വീസ് പുനരാരംഭിക്കുന്നതിന് ആവശ്യമായ സമ്മർദം ചെലുത്തുമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |