കൊല്ലം : കേരള പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് പൊലീസും മനുഷ്യാവകാശവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഗോപൻ വിഷയാവതരണം നടത്തി ഉദ്ഘാടനം ചെയ്തു. കൊല്ലം സിറ്റി അസിസ്റ്റന്റ് കമ്മിഷണർ എ.പ്രദീപ് കുമാർ, ആർ.കെ. പി. എ സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ഷിനോദാസ്, കണ്ണൻനായർ, കെ.പി.ഒ.എ കൊല്ലം സിറ്റി ജില്ലാ പ്രസിഡന്റ് ആർ. ജയകുമാർ കെ.പി.എ സംസ്ഥാന നിർവാഹകസമിതി അംഗം സി.വിനോദ്കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എൽ. വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെമിനാറിൽ കെ.പി.എ ജില്ലാ സെക്രട്ടറി എസ്. ഷഹീർ സ്വാഗതവും ജില്ലാ ട്രഷറർ സി. വിമൽകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |