കൊല്ലം: ജില്ലാ വ്യവസായ കേന്ദ്രം, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്, കയർ ബോർഡ് എന്നിവരുടെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി (പി.എം.ഇ.ജി.പി) നടത്തിപ്പുമായി ബന്ധപ്പെട്ട് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കെ.എസ്. എസ്.ഐ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ ഉദ്ഘാടനം ചെയ്തു. 2020-21 ൽ കൂടുതൽ സംരംഭകർക്ക് വായ്പ നൽകിയ ബാങ്കുകളെ ആദരിച്ചു. കനറാ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവയെയാണ് ആദരിച്ചത്.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ അധ്യക്ഷനായി. എൽ.ഡി.എം ഡി.എസ് ബിജുകുമാർ പദ്ധതി അവലോകനം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ കെ.എസ് ശിവകുമാർ, ആർ. ദിനേശ്, എസ്. കിരൺ, കയർ ബോർഡ് എക്സ്റ്റൻഷൻ ഓഫീസർ സുനിൽകുമാർ, കെ.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് കെ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |