കരുനാഗപ്പള്ളി: സാമൂഹ്യ നീതി ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭരണഘടന ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുവാനുള്ള കവചമാണെന്ന് അദ്ദേഹം പറഞ്ഞു. ഫോറം ചെയർമാൻ അഡ്വ. കെ.പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം മെമ്പർഷിപ്പുകൾ വിതരണം ചെയ്തു. സ്വാമി സുഖാകരാനന്ദ, ശശിധരൻ അനിയൻസ്, തഴവ സത്യൻ, മുനമ്പത്ത് ഷിഹാബ്, പ്രൊഫ. കെ.ജി. മോഹൻ, ബി.ആർ. പ്രസാദ്, എ.ആർ. സുരേന്ദ്രൻ, രാജി ഉണ്ണിക്കൃഷ്ണൻ, അബ്ബാ മോഹനൻ, ഷാനവാസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |