കരുനാഗപ്പള്ളി : ഊർജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ക്ലാപ്പന വൈലോപ്പിള്ളി സ്മാരക കുട്ടികളുടെ ലൈബ്രറിയുടെയും തിരുവനന്തപുരം എനർജി മാനേജ്മെന്റ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ഗോ ഇലക്ട്രിക്' കാമ്പയിൻ സംഘടിപ്പിച്ചു. ബോധവത്കരണ ക്ലാസും 'ഒമിക്രോൺ, കാരണവും കരുതലും' എന്ന വിഷയവുമായി ബന്ധപ്പെട്ട സെമിനാറും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലിൽ ഉദ്ഘാടനം ചെയ്തു. ഡോ: ബ്രൈറ്റ്, സന്തോഷ് ബാബു എന്നിവർ വിഷയാവതരണം നടത്തി. തോട്ടപ്പള്ളി കോസ്റ്റൽ എൻജിനിയറിംഗ് അസിസ്റ്റന്റ് ഡയറക്ടർ ഡി. ജയപ്രകാശ് മോഡറേറ്ററായിരുന്നു. ആഗോള താപനം മൂലമുണ്ടായ ജീവിത മാറ്റങ്ങളും പകർച്ച വ്യാധികളും എന്ന വിഷയത്തെ കുറിച്ച് ചർച്ച നടത്തി. വായനശാല സെക്രട്ടറി വി.ആർ. മനുരാജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. പ്രസന്ന, കെ. മുരളീധരൻ, ലൈബ്രറി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സജീഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |