SignIn
Kerala Kaumudi Online
Thursday, 25 April 2024 9.29 PM IST

കൊവിഡ് മരണ നഷ്ടപരിഹാരം... അരലക്ഷവുമായി സർക്കാർ, അടുക്കാതെ ആശ്രിതർ

t

കൊല്ലം: കൊവി​ഡ് ബാധി​ച്ച് മരി​ച്ചവരുടെ കുടുംബത്തി​ന് 50,000 രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചെങ്കിലും, 4338 മരണം സംഭവിച്ച ജില്ലയിൽ ഇതുവരെ ലഭിച്ചത് 600 അപേക്ഷകൾ മാത്രം. മരിച്ച ബി.പി.എൽ കുടുംബാംഗങ്ങളുടെ ആശ്രിതർക്ക് 36 മാസത്തേക്ക് 5,000 രൂപ വീതമുള്ള ധനസഹായത്തിനായി സമർപ്പിക്കപ്പെട്ടതാവട്ടെ 200 അപേക്ഷകളും.

മരണസർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനുള്ള കാലതാമസവും അതിനായി മെനക്കെടാനുള്ള താത്പര്യക്കുറവുമാണ് കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. വാർഡ്തല ജനപ്രതിനിധികൾ തങ്ങളുടെ വാർഡുകളിൽ ഉൾപ്പെട്ട അർഹരായ എല്ലാവരുടെയും പേരുകൾ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഗുണഭോക്താക്കളെ സഹായിക്കാൻ തയ്യാറാകണമെന്ന് ലാൻഡ് റവന്യു കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്.

# ഓൺലൈൻ അപേക്ഷ മാത്രം

 അപേക്ഷ സമർപ്പിക്കേണ്ടത് ഏറ്റവുമടുത്ത ബന്ധു

 വില്ലേജ് ഓഫീസർ രേഖകളും വസ്തുതയും പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല ദുരന്ത നിവാരണ അതോറി​ട്ടി അന്തിമ അംഗീകാരം നൽകും

 ധനസഹായം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും

 സ്വന്തമായോ അക്ഷയ, സേവന കേന്ദ്രങ്ങളുടെ സഹായത്തോടെയോ www.relief.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകാം

 ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ

 അപേക്ഷയുടെ തൽസ്ഥിതി വെബ്‌സൈറ്റിൽ ലഭ്യമാണ്.

# ആവശ്യമായ രേഖകൾ:

 മരണ സർട്ടിഫിക്ക​റ്റ് (ഐ.സി.എം.ആർ നൽകിയ മരണ സർട്ടിഫിക്ക​റ്റ്, മരണ സത്യവാങ്മൂലം)

 അപേക്ഷകന്റെ റേഷൻ കാർഡ്

 ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ

 അനന്തരാവകാശ സർട്ടിഫിക്ക​റ്റ് ലഭ്യമാണെങ്കിൽ അതിന്റെ പകർപ്പ്.

# ക്ലെയിം സമർപ്പിക്കൽ

പേര്, ഫോൺനമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. കൊവിഡ് ഡെത്ത് ഇൻഫർമേഷൻ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ള ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് നമ്പർ ഉപയോഗിച്ച് വിവരങ്ങൾ ചേർത്തോ വിവരങ്ങൾ സ്വന്തമായി നൽകിയോ അപേക്ഷ സമർപ്പിക്കാം

# മരണ സർട്ടിഫിക്കറ്റ്

 ഐ.സി.എം.ആർ അംഗീകരിച്ച മരണസർട്ടിഫിക്കറ്റ് തൊട്ടടുത്തുള്ള സർക്കാർ ആശുപത്രി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും

 https://covid19.kerala.gov.in/deathinfo എന്ന സൈറ്റിൽ, സർട്ടിഫിക്കറ്റ് ലഭ്യമാണോയെന്ന് പരിശോധിക്കാം

 ലഭ്യമല്ലെങ്കിൽ മരിച്ചയാളുടെ ഏറ്റവുമടുത്ത ബന്ധു ഇതേ സൈറ്റിൽ അപ്പീൽ ബട്ടൺ ക്ലിക്ക് ചെയ്യണം

 അപ്പീൽ സമർപ്പിക്കുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ലഭിച്ച മരണ സർട്ടിഫിക്കറ്റുണ്ടായിരിക്കണം

 അപ്പീൽ സമർപ്പിക്കുന്നയാൾ സ്വന്തം ഫോൺ നമ്പർ നൽകണം. ഒ.ടി.പി തിരികെ നൽകി വെരിഫിക്കേഷൻ പൂർത്തിയായ ശേഷം, മരിച്ച വ്യക്തിയുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം

 അപേക്ഷകന്റെ ഫോണിലേക്ക് വരുന്ന ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് അപ്പീൽ അപേക്ഷയുടെ പുരോഗതി അറിയാം

 ജില്ലാതല കൊവിഡ് മരണ പരിശോധനാസമിതി ഈ അപ്പീൽ അപേക്ഷയിൽ തീരുമാനം കൈക്കൊണ്ട് വിവരം അപേക്ഷകന്റെ ഫോണിലേക്ക് സന്ദേശമായി അയയ്ക്കും

 അപ്പീൽ നൽകിയ വ്യക്തിക്ക് പുതിയ സർട്ടിഫിക്ക​റ്റ് ബന്ധപ്പെട്ട ആരോഗ്യസ്ഥാപനത്തിൽ നിന്ന് കൈപ്പ​റ്റാം

# ഇന്നലെവരെ അപേക്ഷ നൽകിയത് (സംസ്ഥാന തലം)

1. ജനറൽ വിഭാഗം:

 ആകെ: 12,235

 അംഗീകരിച്ചത്: 7,053

 തുക അനുവദിച്ചത്: 1,253

 നിരസിച്ചത്: 06

 പരാതികൾ: 1,320

2. ബി.പി.എൽ വിഭാഗം

 ആകെ: 4,013

 അംഗീകരിച്ചത്: 76

 തുക അനുവദിച്ചത്: 0

 നിരസിച്ചത്: 44

 പരാതികൾ: 487

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.