കരുനാഗപള്ളി: ഉപഭോക്തൃ നിയമങ്ങൾ നിലവിലുണ്ടെങ്കിലും രാജ്യത്ത് ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന് സി.ആർ. മഹേഷ് എം.എൽ.എ പറഞ്ഞു. കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി ടൗണിൽ സംഘടിപ്പിച്ച ദേശീയ ഉപഭോക്തൃ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് എം. മൈതീൻ കുഞ്ഞ് ഉപഭോക്തൃ സന്ദേശം നൽകി. താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ഹൗസ് ഫെഡ് ചെയർമാൻ അഡ്വ. എം. ഇബ്രാഹി കുട്ടി, കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഷാജഹാൻ പണിക്കത്ത്, വി.കെ. രാജേന്ദ്രൻ, ശകുന്തള അമ്മവീട്, കെ.ആർ. സജീവ്, സുഭാഷ് ബോസ്, വർഗീസ് മാത്യു കണ്ണാടി, സഫീർ കൊട്ടിലപ്പാട്ട്, രാമചന്ദ്രൻ, നദീറ കാട്ടിൽ, മോളി, മുഹമ്മദ് പൈലി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |