SignIn
Kerala Kaumudi Online
Friday, 19 April 2024 6.14 PM IST

മിഴി ഗ്രന്ഥശാല വിമുക്തി വാരം

photo
ചക്കുവള്ളി മിഴി ഗ്രന്ഥശാല സംഘടിപ്പിക്കുന്ന വിമുക്തി വാരം ജില്ലാ പഞ്ചായത്തംഗം പി.ശ്യാമളയമ്മ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: കേരള സ്​റ്റേറ്റ് ലൈബ്രറി കൗൺസിലും വിമുക്തി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വിമുക്തി വാരം ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 'വിടരട്ടെ നാളെയുടെ വസന്തങ്ങളായി' എന്ന പേരിൽ സംഘടിപ്പിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തംഗം

പി.ശ്യാമളയമ്മ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട പോലീസ് കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ, മധു സി.ശൂരനാട്,അടൂർ

റേഞ്ച് എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ഐ. റിയാസ് എന്നിവർ ക്ലാസുകൾ നയിച്ചു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ.എക്സിക്യൂട്ടീവ് അംഗം മനു വി.കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. ബാലവേദി കുട്ടികൾ വരച്ച ലഹരി വിമുക്ത പോസ്റ്ററുകളുടെ പ്രദർശനം കവയിത്രി ദീപിക രഘുനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, റജീവ് പ്ലാമൂട്ടിൽ, അക്കരയിൽ ഹുസൈൻ, സബീന ബൈജു, ഹർഷ ഫാത്തിമ, അഹ്സൻ ഹുസൈൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.