SignIn
Kerala Kaumudi Online
Friday, 29 March 2024 5.58 PM IST

ലൈഫ് ഭവന പദ്ധതി അർഹത പരിശോധനയിൽ കൊല്ലം രണ്ടാമത്

t

കൊല്ലം: കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സഹകരിക്കാതിരുന്നിട്ടും ലൈഫ് മിഷൻ ഭവന പദ്ധതി ഗുണഭോക്തൃ പട്ടികയുടെ അർഹതാ പരിശോധനയിൽ കൊല്ലം ജില്ല രണ്ടാം സ്ഥാനത്തെത്തി. ആലപ്പുഴയാണ് ഒന്നാമത്. കൊല്ലം ജില്ലയിൽ ലഭിച്ച അപേക്ഷകളിൽ 75.2 ശതമാനം പരിശോധന പൂർത്തിയായി.

പഞ്ചായത്ത്‌ അസി. സെക്രട്ടറി, ഐ.സി.ഡി.എസ് സൂപ്പർവൈസർ, അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് എന്നിവരെയാണ് പരിശോധനാ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിലും, ജോലി​ഭാരത്തി​ന്റെ പേരി​ൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സഹകരി​ക്കാതി​രുന്നത് പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. അപേക്ഷകൾ നേരിട്ടു പരിശോധിച്ച് അർഹരായവരെ കണ്ടെത്തി മുൻഗണനാടിസ്ഥാനത്തിൽ കരട് പട്ടിക ഡിസംബർ ഒന്നിന് പ്രസിദ്ധീകരിക്കാനായിരുന്നു സർക്കാർ നിർദേശം. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ നിസഹകരണം പ്രഖ്യാപിച്ചതോടെ ഡിസംബർ അവസാനമായിട്ടും സംസ്ഥാന വ്യാപകമായി പട്ടിക പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. ആലപ്പുഴ, കൊല്ലം, വയനാട് ജില്ലകൾ മാത്രമാണ് ഈ പ്രതിസന്ധി ഒരു പരിധി വരെ അതിജിവിച്ചത്. സഹകരിച്ച ഉദ്യോഗസ്ഥർ അധിക സമയമെടുത്ത് പരിശോധന വേഗത്തിലാക്കുകയായിരുന്നു.

അതേസമയം, തിരുവനന്തപുരം ഉൾപ്പെടെ മറ്റു ജില്ലകൾ പരിശോധന പൂർത്തിയാക്കുന്നതിൽ ഏറെ പിന്നിലാണ്. പ്രസിദ്ധീകരിക്കുന്ന ലിസ്റ്റിൽ ആക്ഷേപമുള്ളവർക്ക് ബി.ഡി.ഒയ്ക്കും കളക്ടർക്കും പരാതി​ നൽകാനുളള സാവകാശം ലഭ്യമാക്കണം. 2022 ഫെബ്രുവരി 20നു അന്തിമ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു ആദ്യ നിർദേശം.

# പട്ടികയിൽ ആശങ്ക

തിരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് ഗ്രാമസഭ യോഗത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ കമ്മിറ്റികളിലും അവതരിപ്പിച്ച് പാസാക്കിയ ശേഷം ഫെബ്രുവരി 28നു ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും സമയപരിധിക്കുളളിൽ ഇതു യാഥാർത്ഥ്യമാകുമോയെന്ന ആശങ്കയുണ്ട്.

 82,804: ജില്ലയിലെ ആകെ ലൈഫ് അപേക്ഷകൾ

 6,223: പരിശോധന പൂർത്തിയായത്

കേന്ദ്ര പദ്ധതിയായ പി.എം.എ.വൈ പദ്ധതിയിൽ കൊല്ലത്ത് നൽകുന്നത് 1172 വീടുകളാണ്. കേന്ദ്ര സർക്കാർ 70,000 രൂപയും സംസ്ഥാന സർക്കാർ 50,000 രൂപയും ചേർത്ത് 1.20 ലക്ഷം രൂപയാണ് പദ്ധതിക്കായി കേരളം ഒഴികെയുളള സംസ്ഥാനങ്ങളിൽ ഒരു വീടിനു നൽകുക. കേരളത്തിൽ ത്രിതല പഞ്ചായത്ത് വിഹിതമായി 2.80 ലക്ഷം രൂപ കൂടി ചേർത്ത് 4 ലക്ഷം രൂപയാണ് ഉപഭോക്താവിന് ലഭിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഒരു വീടിന് 98,000 രൂപ നൽകും. 10.50 കോടി രൂപ ജില്ലാ പഞ്ചായത്ത് ലൈഫിനായി പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പി.എം.എ.വൈ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്കതാക്കളുടെ യോഗം ജനുവരി 7ന് ചേരും

സാം കെ. ഡാനിയേൽ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.