ഓയൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തി ഏഴാം ജന്മദിനത്തോടനുബന്ധിച്ച് കോൺഗ്രസ് വെളിനല്ലൂർ വെസ്റ്റ്, ഈസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ പദയാത്ര നടത്തി. കോട്ടയ്ക്ക വിളയിൽ നിന്ന് ആരംഭിച്ച പദയാത്ര ഡി.സി.സി ജനറൽ സെക്രട്ടറി പി. എസ്. പ്രദീപ് ജാഥാ ക്യാപ്റ്റൻ വട്ടപ്പാറ നിസാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ പി.ആർ. സന്തോഷ്, ചെങ്കൂർ സുരേഷ്, ബ്ലോക്ക് ഭാരവാഹികളായ പി.എസ്. മനോജ്, ജയിംസ് എൻ. ചാക്കോ, സജീവൻ, ഓയൂർ നാദിർഷാ, ഹരിദാസ് എന്നിവർ സംസാരിച്ചു. ജോർജ് കോവൂർ, സജീവ് ചുങ്കത്ത്, ഷാനവാസ് ഖാൻ, ഹക്കിം ആക്കൽ പഞ്ചായത്തംഗങ്ങളായ ജോളി ജയിംസ്, ജുബൈരിയാ ബീവി, ജയിംസ് ജോർജ്, ഷാജിമോൻ, ഗോപകുമാർ, വട്ടപ്പാറ സൈനുദ്ദീൻ, ടോംസ് എൻ. ചാക്കോ, പ്ലാങ്കുഴി മോഹനൻ, സുദർശനൻ പിള്ള, റഹിം, ഷാജഹാൻ, നസീർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |