കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര ലതാ കാഷ്യു ഫാക്ടറിയിൽ തൊഴിലാളികൾ നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി. തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, കുടിശ്ശിക ബോണസ്, ലീവ് വിത്ത് വേജസ് എന്നിവ 31 ന് മുമ്പ് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. 31 ന് ഫാക്ടറി അടച്ച് പൂട്ടുകയാണ്. തൊഴിലാളി നേതാക്കളായ സുഗതൻ, ബഷീർ, മറ്റത്ത് രാജൻ, പുഷ്പാംഗദൻ എന്നിവരാണ് മാനേജേമെന്റുമായി ചർച്ച നടത്തിയത്. സമരം ഒത്ത് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എ. ബഷീർ ഫാക്ടറിക്ക് മുന്നിൽ നിരാഹാര സമരവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |