പരവൂർ: പൂതക്കുളം പഞ്ചായത്തിലെ തെങ്ങുകളുടെ സംരക്ഷണം ലക്ഷ്യമാക്കി നടപ്പാക്കുന്ന കേരസുരക്ഷ പദ്ധതി പ്രകാരം രണ്ടു മാസത്തിനിടെ കെണി ഉപയോഗിച്ച് നശിപ്പിച്ചത് 6000 കൊമ്പൻ ചെല്ലികളെ. 180 കർഷകരുടെ പുരയിടങ്ങളിലാണ് കെണി സ്ഥാപിച്ചത്. ഒരുമാസം കൂടി കെണി പരീക്ഷിച്ച ശേഷം അടുത്ത ഘട്ടത്തിൽ ചെമ്പൻ ചെല്ലികളെ നശിപ്പിക്കാൻ കെണിയൊരുക്കും. രണ്ടുമാസത്തിനുള്ളിൽ 20,000 ചെല്ലികളെ നശിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കൃഷിഓഫീസർ ശ്രീവത്സ ശ്രീനിവാസൻ അറിയിച്ചു. ചെല്ലികൾ കൂട്ടമായി ആക്രമിച്ചു തെങ്ങുകൾ നശിപ്പിക്കുന്നത് പൂതക്കുളത്തെ കേരകർഷകർക്ക് തിരിച്ചടിയായിരുന്നു. ഒരു വർഷത്തിനുള്ളിൽ 1000 ത്തിലധികം തെങ്ങുകളാണ് നശിച്ചത്.ഇതോടെയാണ് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കേരസുരക്ഷ പദ്ധതി നടപ്പാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |