കരുനാഗപ്പള്ളി: എൻ.എസ്.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയനും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായി ധനലക്ഷ്മി ബാങ്കിന്റെ സഹകരണത്തോടെ 5.25 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു. താലൂക്കിന്റെ പരിധിയിൽ വരുന്ന 48 വനിതാ സ്വയം സഹായ സംഘങ്ങൾക്കാണ് വായ്പ ലഭിച്ചത്. താലൂക്ക് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. എൻ.വി. അയ്യപ്പൻപിള്ള വായ്പാമേള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സത്യവൃതൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് മാനേജർ വി.ബി. സുരേഷ് കുമാർ, യൂണിയൻ സെക്രട്ടറി, ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |