പുനലൂർ: കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ച് വരുന്നതെന്ന് പി.എസ്. സുപാൽ എം.എൽ.എ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് കേരള സഹകരണ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ വേദി ജില്ല സെക്രട്ടറി ജി.ആർ. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ്, എ.ഐ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് കെ. വാസുദേവൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എൻ. രാജേന്ദ്രൻ നായർ, എം. ഷിബു, ഡോൺ വി. രാജ്, ജയപ്രസാദ്, എം. നൗഷാദ്, ജെ. ഡേവിഡ്, പി.ബി. അനിൽമോൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |