SignIn
Kerala Kaumudi Online
Friday, 29 March 2024 4.00 PM IST

കുരുക്കൊഴി​യാത്ത പള്ളി​മുക്ക് ലെവൽ ക്രോസ്

t
കുണ്ടറ പള്ളി​മുക്ക് ലെവൽ ക്രോസ്

കൊല്ലം: കുണ്ടറ പള്ളി​മുക്ക് ലെവൽക്രോസിലെ ദുരിതം എത്ര വി​വരി​ച്ചാലും തീരി​ല്ല. കൃത്യസമയത്ത് ഓഫീസുകളി​ലും മറ്റുമെത്തണമെങ്കി​ൽ അരമുക്കാൽ മണി​ക്കൂർ നേരത്തെ ഇറങ്ങേണ്ട അവസ്ഥ.

തിരുമംഗലം- കൊല്ലം, കൊല്ലം- തേനി ദേശീയ പാതകളിൽ മൂന്നു സ്ഥലങ്ങളിലാണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. ലെവൽ ക്രോസ് അടയ്ക്കുന്നതോടെ ദേശീയ പായയിലും അനുബന്ധ റോഡുകളിലും കിലോമീറ്ററുകൾ നീളുന്ന ബ്ളോക്ക് രൂപപ്പെടും. ലെവൽക്രോസ് തുറന്നാലും കുരുക്ക് മാറാൻ പിന്നെയും ഏറെ സമയമെടുക്കും.

......................................

പളളിമുക്ക്, ഇളംപളളൂർ, മുക്കട എന്നിടങ്ങളിലെ ഗതാഗത കുരുക്കിലെ ദുരിതങ്ങൾ നിരന്തരം അനുഭവിക്കുന്നുണ്ട്. രാവിലെ 7.30 മുതൽ 10 വരെയും വൈകി​ട്ട് 4 മുതൽ 9 വരെയുമാണ് കുരുക്ക് രൂക്ഷം. രോഗികളെയുമായി ആശുപത്രിയിലേക്ക് പോകുമ്പോഴാണ് കുരുക്ക് വല്ലാതെ ബുദ്ധി​മുട്ടുന്നത്.എയർപോർട്ടിലേക്ക് യാത്രക്കാരുമായി പോകുമ്പോഴും കുരുക്ക് മാനസിക സംഘർഷമുണ്ടാക്കും

ഷിബു ആഞ്ചലോസ്, ടാക്ലി ഡ്രൈവർ

കുണ്ടറ പള്ളി​മുക്ക് ലെവൽക്രോസിൽ ഓവർബ്രിഡ്ജ് അടിയന്തര ആവശ്യമാണ്. ലെവൽക്രോസ് അടച്ചാൽ മണിക്കൂറുകളോളമാണ് വാഹനങ്ങളും ജനങ്ങളും ബ്ളോക്കിൽ കുരുങ്ങുന്നത്. ജനങ്ങളുടെ ദുരിതമകറ്റാൻ സർക്കാർ അടിയന്തരമായി ഇടപെടണം

മിനി തോമസ്, പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് കുണ്ടറ

ട്രെയി​ൻ സർവീസുകൾ പൂർണതോതി​ൽ ആകുന്നതോടെ പള്ളി​മുക്ക്, ഇളംപളളൂർ, മുക്കട എന്നിവി​ടങ്ങളിൽ വരാനിരിക്കുന്നത് ഭീകരമായ ഗതാഗതകുരുക്കായിരിക്കും. ഇപ്പോൾത്തന്നെ ലെവൽക്രോസ് അടച്ചാൽ നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കുരുങ്ങും. കൊല്ലം- ചെങ്കോട്ട ലൈൻ വൈദ്യുതീകരണവും നടക്കുന്നു. ഈ വർഷം കൊല്ലം - പുനലൂർ വൈദ്യുതീകരണം പൂർത്തിയാകും. ഇതോടെ കൂടുതൽ സർവീസുകൾ ആംഭിക്കാനിടയുണ്ട്. ഈ സാഹചര്യങ്ങൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മനസി​ലാക്കണം

അരുൺ കുണ്ടറ, കൊല്ലം നെക്സ്റ്റ് കൂട്ടായ്മ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.