ചാത്തന്നൂർ : ചാത്തന്നൂർ സിറ്റിസൺസ് ഫാറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കൂന്ന വാൾ എലിവേറ്റഡ് ബ്രിഡ്ജിനെതിരായ സാംസ്കാരിക സംഗമം ഇന്ന് വൈകിട്ട് 4 മണിക്ക് ചാത്തന്നൂർ ജംഗ്ഷനിൽ നടക്കും. സാംസ്കാരിക കൂട്ടായ്മകളും സംഘടനകളും അണിനിരക്കുന്ന സംഗമത്തിൽ കവികളും കലാകാരന്മാരും പങ്കെടുക്കും. സാഹിത്യ സാംസ്കാരിക പ്രവർത്തകർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു സംഗമം ഉദ്ഘാടനം ചെയ്യും. സിറ്റി സൺസ് ഫാറം പ്രസിഡന്റ് ജി. ദിവാകരൻ അദ്ധ്യക്ഷനാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |