കൊല്ലം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെരെ സി.പി.ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണ-പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ജില്ലയിൽ 17 ജാഥകൾ സംഘടിപ്പിക്കും.
ശൂരനാട്, പത്തനാപുരം ജാഥകൾ ഇന്നലെ വൈകിട്ട് ഉദ്ഘാടനം ചെയ്തു. മറ്റു 15 ജാഥകളും ഇന്ന് രാവിലെ 8.30ന് ആരംഭിക്കും. മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരാണ് ജാഥകൾക്ക് നേതൃത്വം നൽകുന്നത്. ശൂരനാട് ജാഥ പാറക്കടവ് രക്തസാക്ഷി മണ്ഡപത്തിന് സമീപം ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ആർ. എസ്. അനിൽ ജാഥ നയിക്കും. പത്തനാപുരം ജാഥ ചെമ്പനരുവിയിൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം അഡ്വ.എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ജിയാസുദ്ദീൻ നേതൃത്വം നൽകും. 15,16 തീയതികളിൽ മണ്ഡലങ്ങളിൽ സഞ്ചരിക്കുന്ന ജാഥകളുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിലും സമാപന സമ്മേളനങ്ങളിലും സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ സി.ദിവാകരൻ, മന്ത്രി ജെ.ചിഞ്ചുറാണി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.ലതാദേവി, ചിറ്റയം ഗോപകുമാർ, വി.പി. ഉണ്ണിക്കൃഷ്ണൻ, ആർ.സജിലാൽ, ആർ.രമേശ് എന്നിവരും ജി.എസ്. ജയലാൽ എം.എൽ.എയും സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |