കൊല്ലം: പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രി കാർഡിയോളജി വിഭാഗം 100 ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.
2021 നവംബർ ഒന്നിന് പ്രവർത്തനം ആരംഭിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ കാത്ത്ലാബ് രണ്ടര മാസത്തിനിടെയാണ് 100 ശസ്ത്രക്രിയകൾ പൂർത്തിയാക്കിയത്. ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ഹൃദ്രോഗികൾക്ക് വലിയ ആശ്വാസമാണിപ്പോൾ കാത്ത്ലാബ്. സർക്കാരിന്റെ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് പൂർണമായും സൗജന്യമാണ് ശസ്ത്രക്രിയയെന്ന് ആശുപത്രി സൂപ്രണ്ട് ജി.എസ്. സന്തോഷ് അറിയിച്ചു. ഹൃദ്രോഗികൾക്ക് തിരുവനന്തപുരം മെഡി. ആശുപത്രിയെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ട അവസ്ഥയാണ് ഒഴിവായത്.
ചൊവ്വ, വ്യാഴം ദിവാസങ്ങളിൽ ഒ.പിയും എല്ലാ ദിവസവും എക്കോ കാർഡിയോഗ്രാഫി സൗകര്യവും ലഭ്യമാണ്. കാർഡിയോളജി വിഭാഗം മേധാവി ഡോ.പ്രവീൺ വേലപ്പന്റെയും ഡോ.പ്രശോഭിന്റെയും നേതൃത്വത്തിലാണ് ചികിത്സകളൊരുക്കിയത്. സമീപഭാവിയിൽ തന്നെ കാർഡിയോ തെറാപിക് സർജറി വിഭാഗം സാദ്ധ്യമാവുന്നതോടെ സങ്കീർണ്ണമായ ഹൃദയ ശസ്ത്രക്രിയകളും ചെയ്യാനാവുമെന്ന് പ്രിൻസിപ്പൽ ഡോ. എം.എച്ച്. അബ്ദുൽ റഷീദ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |