കൊല്ലം: 'സ്ത്രീപക്ഷ കേരളം, സുരക്ഷിത കേരളം’ എന്ന വിഷയത്തെ ആസ്പദമാക്കി എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷൻ അംഗം അഡ്വ. സബിതാ ബീഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. ഉഷ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല, സംസ്ഥാന കമ്മിറ്റി അംഗം ബി. ജയ, ജില്ലാ വൈസ് പ്രസിഡന്റ് പി. മിനിമോൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ. സുഹിയത് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ആർ. അജു സ്വാഗതവും വനിത സബ് കമ്മിറ്റി കൺവീനർ കെ.സി. റൻസിമോൾ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |