SignIn
Kerala Kaumudi Online
Saturday, 20 April 2024 5.32 AM IST

റൈറ്റ് ഒഫ് വേ ഓൺലൈൻ സംവിധാനം നടപ്പാക്കും: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

muhammad

കൊല്ലം: വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ കാലതാമസം ഒഴിവാക്കാൻ ‘റൈറ്റ് ഒഫ് വേ' ഓൺലൈൻ സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ജില്ലാ കളഫക്ടർ അഫ്‌സാന പർവീണിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ജില്ലാ ഇൻഫ്രാസ്ട്രക്ചറൽ കോ ഓർഡിനേഷൻ കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആശ്രാമം ലിങ്ക് റോഡിന്റെ എക്സ്റ്റൻഷൻ പ്രവൃത്തിയിലുള്ള കാലതാമസം പരിഹരിക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ യോഗം വിളിക്കാൻ മന്ത്രി നിർദേശിച്ചു. ഓരോ നിയോജക മണ്ഡലത്തിലെയും പദ്ധതി പുരോഗതി നോഡൽ ഓഫീസർമാർ എം.എൽ.എമാരെ അറിയിക്കണം. വർഷത്തിൽ മൂന്നുതവണ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഡി.ഐ.സി.സി വിളിച്ചുചേർത്ത് പദ്ധതി പുരോഗതി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

മന്ത്രി ജെ. ചിഞ്ചുറാണി, എം.എൽ.എമാരായ എം.നൗഷാദ്, കോവൂർ കുഞ്ഞുമോൻ, സുജിത്ത് വിജയൻപിള്ള, പി.എസ്.സുപാൽ, കെ.ബി.ഗണേഷ് കുമാർ, പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, ചീഫ് എൻജിനിയർമാരായ അജിത്ത് രാമചന്ദ്രൻ, എസ്. മനോ മോഹനൻ, എൽ. ബീന, എക്‌സി. എൻജിനിയർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.