കൊല്ലം: ബീച്ചിൽ കൂറ്റൻ തിരയിലകപ്പെട്ട അഞ്ചുവയസുകാരൻ ഉൾപ്പെടെയുള്ള അഞ്ചുപേരെ ലൈഫ് ഗാർഡുമാർ സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം.
മങ്ങാട് സ്വദേശിയായ യുവാവും ഭാര്യയും, അഞ്ച്, എട്ട്, 16 വയസുള്ള ആൺകുട്ടികളുമാണ് തിരയിൽപ്പെട്ടത്. ബീച്ചിലെ സ്റ്റേജിന് പടിഞ്ഞാറായിരുന്നു അപകടം. സംഘം കടലിൽപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ രക്ഷാപ്രവർത്തനം നടത്താനായതാണ് ദുരന്തം ഒഴിവാക്കിയത്.
രണ്ടുദിവസമായി തിര ശക്തമാണെന്ന് ലൈഫ് ഗാർഡുകൾ പറഞ്ഞു. രക്ഷപ്പെട്ടവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങി. ലൈഫ് ഗാർഡുമാരായ എം.കെ. പൊന്നപ്പൻ, ഷാജി ഫ്രാൻസിസ്, ആർ. സതീഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |