കൊട്ടാരക്കര: സിദ്ധനർ സമൂഹത്തോട് മാറിമാറി വരുന്ന സർക്കാരുകൾ അവഗണനയാണ് കാട്ടുന്നതെന്ന് സിദ്ധനർ ഡെമോക്രാറ്റിക് സർവീസ് സൊസൈറ്റി സംസ്ഥാന ഭാരവാഹികൾ ആരോപിച്ചു. വലിയ സമുദായമായിട്ടും ഒരു വിദ്യാഭ്യാസ സ്ഥാപനവും സമുദായത്തിന് നൽകിയിട്ടില്ല. മറ്റുള്ളവർക്കെല്ലാം യഥേഷ്ടം അനുവദിച്ചവർ സമുദായത്തെ മാത്രം അവഗണിക്കുകയായിരുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് ആർ.രാജഗോപാലൻ പറഞ്ഞു. കഴിഞ്ഞ ദിവസം പത്തനാപുരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന സിദ്ധനർ ഡെമോക്രാറ്റിക് സർവീസ് സൊസൈറ്റി സംഘടനാ ദിനാചരണവും സിദ്ധനർ സംഗമവും ഏപ്രിലിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ശശിധരൻ മുതുപിലാക്കാട്, രജിസ്ട്രാർ കോളൂർ അരവിന്ദാക്ഷൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |