കൊട്ടാരക്കര: കോട്ടാത്തലയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച തമിഴ്നാട് സ്വദേശി സ്വയം കഴുത്തിനു വെട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ശങ്കറാണ് (50 ഭാര്യ ഡബോറയെ (46) വെട്ടിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശങ്കറിന്റെ നില അതീവ ഗുരുതരമാണ്.
ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. മേസ്തിരിപ്പണിക്കാരനായ ശങ്കർ ഭാര്യയ്ക്കും നാല് മക്കൾക്കുമൊപ്പം കോട്ടാത്തലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അടുത്തകാലത്ത് ഇരുവരും തമ്മിൽ പിണങ്ങുകയും തൊട്ടടുത്ത മറ്റൊരു വീട്ടിലേക്ക് ശങ്കർ താമസം മാറ്റുകയും ചെയ്തു. ഇന്നലെ വൈകിട്ട് കുടുംബശ്രീ യോഗത്തിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് വരികയായിരുന്ന ഡബോറയെ ശങ്കർ കൊടുവാളുകൊണ്ട് വെട്ടി. കഴുത്തിനാണ് വെട്ടിയതെങ്കിലും ഡബോറ ഒഴിഞ്ഞു മാറിയതിനാൽ മുഖത്തും തലയിലുമായിട്ടാണ് കൊണ്ടത്. ഓടിക്കൂടിയവർ ഉടൻതന്നെ ഡബോറയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ സമയം വീട്ടിലേക്ക് കയറിയ ശങ്കർ സ്വയം കഴുത്തിന് വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |