SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.14 PM IST

കരുനാഗപ്പള്ളി തീരദേശത്ത്: തൊണ്ട നനയ്ക്കാൻ തുള്ളിവെള്ളമില്ല

pipe

കൊല്ലം: ആറ് ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലുമായി വ്യാപിച്ചുകിടക്കുന്ന കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ വേനലെത്തിയാൽ കുടിവെള്ളം വിരുന്നുകാരാകും.
അച്ചൻകോവിലാറ്റിൽ ജലനിരപ്പ് താഴുന്നതാണ് ഓച്ചിറ കുടിവെള്ള പദ്ധതിയിലെ ജലവിതരണം മുടക്കുന്നത്. അച്ചൻകോവിലാറ്റിൽ നിന്നുള്ള വെള്ളം മാവേലിക്കരയിലെ കണ്ടിയൂർ കടവിൽ നിന്ന് ശേഖരിച്ച് കരുനാഗപ്പള്ളി, ഓച്ചിറ, കുലശേഖരപുരം, ക്ളാപ്പന, ആലപ്പാട് എന്നിവിടങ്ങളിൽ എത്തിച്ചാണ് വിതരണം ചെയ്യുന്നത്.

പമ്പ് ഹൗസിൽ പുതിയ മോട്ടോറും ജനറേറ്ററും സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ പമ്പിംഗ് സമയത്തിലും കുറവ് വരുത്തിയിട്ടുണ്ട്.

ജനസംഖ്യ വർദ്ധിച്ചിട്ടും പുതിയ കുടിവെള്ള പദ്ധതികൾ നടപ്പാക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ഭൂഗർഭ ജലനിരപ്പ് താഴ്ന്നതും കുഴൽക്കിണറുകൾ അടിക്കടി തകരാറിലാകുന്നതും പ്രതിസന്ധി ഇരട്ടിപ്പിച്ചു.

കോഴിക്കോട്, മുത്തേത്ത് കടവ്, തുറയിൽകുന്നം, പണിക്കർ കടവ്, ആലിൻകടവ്, കാട്ടിൽകടവ്, തുറയിൽ കടവ്, ആയിരം തെങ്ങ്, പാട്ടത്തിൽകടവ്, പറ്റോലിത്തോടിന് പടിഞ്ഞാറുവശം, പായുമ്പ, തഴവ തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. നഗരസഭാ പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം ആരംഭിച്ചങ്കിലും ഫലപ്രദമല്ല.

വില്ലനായി ഓരുവെള്ളം

1. ഇടത്തോടുകളിലേക്ക് ഉപ്പുവെള്ളം കയറി കൃഷികൾ നശിക്കുന്നു

2. ആശ്രയമാകേണ്ട കെ.ഐ.പി കനാലുകൾ നോക്കുകുത്തി

3. സബ് കനാലുകൾ മെയിൽ കനാലുകളുമായി ബന്ധിപ്പിച്ചിട്ടില്ല

4. ജലനിധി പദ്ധതിയിൽ വെള്ളത്തിന്റെ ദുരുപയോഗം വർദ്ധിച്ചു

5. കിണറുകൾ ഉപേക്ഷിച്ച് ജനങ്ങൾ പൈപ്പ് വെള്ളത്തിലേക്ക് മാറുന്നു

ആശ്രയം കുന്നത്തൂർ- കരുനാഗപ്പള്ളി പദ്ധതി

കുന്നത്തൂർ, കരുനാഗപ്പള്ളി നിയോജക മണ്ഡലങ്ങൾക്കായി അനുമതി ലഭിച്ച കുടിവെള്ള പദ്ധതിയാണ് ഇനി ആശ്രയം. 296 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തിയായി. കരുനാഗപ്പള്ളിയിലെ തഴവ, തൊടിയൂർ, കുലശേഖരപുരം പഞ്ചായത്തുകളിൽ കുടിവെള്ളം ലഭ്യമാകും. മുന്ന് പഞ്ചായത്തുകളിലും വാട്ടർ ടാങ്കുകൾ സ്ഥാപിക്കും.

""

കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കടൽ വെള്ളം ശുദ്ധീകരിക്കുന്ന പ്ളാന്റ് സ്ഥാപിക്കണം. ബ‌ഡ്‌ജറ്റിൽ ഇതുസംബന്ധിച്ച നിർദേശം പ്രതീക്ഷിക്കുന്നു.

സി.ആർ. മഹേഷ് എം.എൽ.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.