കൊല്ലം: കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ താഴേത്തട്ടിലേക്ക് വ്യാപിപ്പിച്ച് പ്രവർത്തന മികവൊരുക്കാൻ സി.ഡി.എസ് ചെയർപേഴ്സൺമാർക്കായി 'വിഷൻ ബിൽഡിംഗ്' ശില്പശാല സംഘടിപ്പിച്ചു.
കുടുംബശ്രീ മിഷൻ എക്സി. ഡയറക്ടർ പി.ഐ.ശ്രീവിദ്യ ഉദ്ഘാടനം നിർവഹിച്ചു. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സി.ഡി.എസ് ചെയർപേഴ്സൺമാർ പങ്കെടുത്തു. കുടുംബശ്രീ (ഡി.ഡി.യു.ജി.കെ.വൈ) പ്രോഗ്രാം മാനേജർ എൻ.പി. ഷിബു ' കുടുംബശ്രീയും ഉപജീവന സാദ്ധ്യതകളും', പ്രോഗ്രാം മാനേജർ (ജെൻഡർ) വി.സിന്ധു ' കുടുംബശ്രീയും ജെൻഡറും', പ്രോഗ്രാം മാനേജർ (സംഘടന) സി.സി. നിഷാദ് ' കുടുംബശ്രീ പിന്തുണ സംവിധാനവും ഫിനാൻസ് മാനേജ്മെന്റും' വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. വിവിധ ജില്ലകളിലെ കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർമാരായ വി.ആർ. അജു, കെ.ആർ. ഷൈജു, കെ.എച്ച്. സലീന, ജെ. പ്രശാന്ത് ബാബു, അഭിലാഷ് ദിവാകർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |