കൊല്ലം: യുവതിയെ ആക്ഷേപിക്കുകയും മാനഹാനി വരുത്തുകയും ചെയ്തയാൾ പൊലീസ് പിടിയിലായി. തട്ടാർകോണം കുതിരമുക്കിൽ ഫറൂക്ക് മൻസിലിൽ സിദ്ദിക്കാണ് (40) പിടിയിലായത്.
കഴിഞ്ഞ 25ന് സന്ധ്യയ്ക്ക് കുറ്റിച്ചിറയുള്ള പരിചയക്കാരിയുടെ വീടിന് സമീപം നിന്ന യുവതിയെ സിദ്ദിക്ക് കടന്നുപിടിച്ചെന്നാണ് കേസ്. സംഭവത്തിൽ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങൾ കീറി. യുവതിയുടെ പരാതിയിൽ സിദ്ദിക്കിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവത്തിനും കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം തട്ടാർകോണത്ത് നിന്നാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |