കൊല്ലം: ആർ.വൈ.എഫ് ജില്ലാ സമ്മേളനം ഇന്ന് മുതൽ 4 വരെ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ജില്ലാ കമ്മിറ്റിയോഗം നടക്കും. നാളെ വൈകിട്ട് 3ന് കൊടിമര, പതാക, ദീപശിഖാ ജാഥകൾ, തുടർന്ന് പതാക ഉയർത്തൽ സെമിനാർ. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യും. അഡ്വ. ജയശങ്കർ, രാഹുൽ മാങ്കൂട്ടം, എൻ.കെ. പ്രേമചന്ദ്രൻ എം.പി, സി.പി. സുധീഷ്കുമാർ എന്നിവർ പങ്കെടുക്കും.
4ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. ലാലു അദ്ധ്യക്ഷനാകും. തെരഞ്ഞെടുക്കപ്പെടുന്ന 241 പ്രതിനിധികൾ പങ്കെടുക്കും. കൊവിഡ് പശ്ചാത്തലത്തിൽ നേരത്തെ രണ്ടുതവണ സമ്മേളനം മാറ്റിവച്ചിരുന്നതായി ജി. വേണുഗോപാൽ, എസ്. ലാലു, സുബാഷ്.എസ് കല്ലട, എം.എസ്. ഗോപകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |