കൊല്ലം: കേരളാ ബാങ്ക് സംഘടിപ്പിച്ച കുടിശിക നിവാരണ അദാലത്തിൽ അപേക്ഷ സമർപ്പിച്ച 172 പേർക്ക് 2.88 കോടി രൂപയുടെ ഇളവ് അനുവദിച്ചു. ജില്ലയിലെ വിവിധ ശാഖകളിൽ നിന്ന് വായ്പയെടുത്തവർക്കാണ് ഇളവ് അനുവദിച്ചത്.
പ്രളയവും കൊവിഡും മൂലം വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാത്തവർക്ക് സംസ്ഥാന സർക്കാരിന്റെ നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അദാലത്ത് സംഘടിപ്പിച്ചത്. കേരളാ ബാങ്ക് ഡയറക്ടർ അഡ്വ. ജി. ലാലുവിന്റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ആർ. രവി, ടി.പി. ജോസഫ്, ആർബിട്രേറ്റർ/അസിസ്റ്റന്റ് രജിസ്ട്രാർ കെ. ജയകുമാർ, സീനിയർ മാനേജർമാരായ കെ.വി. സ്മിത, ആർ.എസ്. ബിന്ദു, മാനേജർമാരായ എം. വേണുഗോപാൽ, ജി. ഓമനക്കുട്ടൻ, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |