SignIn
Kerala Kaumudi Online
Thursday, 25 April 2024 6.17 PM IST

നക്ഷത്ര സത്ര ഇഷ്ടിയാഗം മേയ് 2 മുതൽ

yagam

കൊല്ലം: പുത്തൂർ ചെറുപൊയ്ക ശ്രീനാരായണപുരം ക്ഷേത്രത്തിൽ മുപ്പത്തിരണ്ട് ദിവസം നീണ്ടുനിൽക്കുന്ന നക്ഷത്ര സത്ര ഇഷ്ടിയാഗം മേയ് 2 മുതൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അഗ്‌നി വേദിക് ഫൗണ്ടേഷൻ, വേദശില ട്രസ്​റ്റ്, ആദിശങ്കര അദ്വൈത അക്കാഡ എന്നിവ സംയുക്തമായി നടത്തുന്ന യാഗം സംസ്ഥാനത്ത് ആദ്യമായാണ് നടത്തുന്നത്. മുടുപ്പിലാപ്പിള്ളി മഠത്തിൽ വാസുദേവര് സോമയാജിപ്പാട് യജമാനനും വേദശില ട്രസ്​റ്റിന്റെയും ആദി ശങ്കര അദ്വൈത അക്കാഡയുടെയും ചെയർമാൻ സ്വാമി തപസ്യാനന്ദ സരസ്വതി മഹാരാജ് ധർമ്മാധികാരിയുമായിരിക്കുന്ന യാഗത്തിന് 41 സന്യാസിമാർ 32 ദിവസവും വൈദികർക്കൊപ്പം നേതൃത്വം നൽകും.

108 കറവയുള്ള പശുക്കൾക്ക് ഗോപൂജ, യതിപൂജ, വൈദികപൂജ, കന്യകപൂജ, സുമംഗലിപൂജ, അശ്വപൂജ, ഗജപൂജ എന്നിവ പ്രത്യേക ദിവസങ്ങളിൽ നടത്തും. യാഗാങ്കണത്തിൽ, കഥകളി, ചാക്യാർകൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം. യക്ഷഗാനം, ഭരതനാട്യം, സംഗീത കച്ചേരി, ഓട്ടൻതുള്ളൽ, തായമ്പക, തുടങ്ങിയ ക്ഷേത്രകലകളും ഉണ്ടായിരിക്കും. നടത്തിപ്പിനായി 1008 അംഗ കമ്മിറ്റി രൂപീകരിച്ചതായും സ്വാമി തപസ്യാനന്ദ സരസ്വതി, മുടുപ്പിലാപ്പിള്ളി മഠത്തിൽ വാസുദേവര് സോമയാജിപ്പാട്, ചന്ദ്രബാബു തെക്കേക്കര, കെ. നാരായണൻ നായർ, അഞ്ചൽ സുനിൽ, ജി. ശ്രീജിത്ത് കൃഷ്ണ എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.