കൊല്ലം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ശങ്കേഴ്സ് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗവും സർജറി വിഭാഗവും ചേർന്ന് ഇന്ന് രാവിലെ 9ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ഗൈനക്കോളജിസ്റ്റുമാരായ ഡോ. കെ.ആർ. തങ്കമണി, ഡോ. സി.കെ. സ്വർണമ്മ, ഡോ. ബി.എൽ. ബ്രഹ്മലക്ഷ്മി, ജനറൽ സർജൻ ഡോ. മീന അശോകൻ എന്നിവർ നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കൺസൾട്ടേഷൻ, പാപ്സ് മിയർ ടെസ്റ്റ്, ടി.എസ്.എച്ച് തുടങ്ങിയ ലാബ് ടെസ്റ്റുകളും ഫിസിഷ്യൻ കൺസൾട്ടേഷൻ, ഡയറ്റീഷ്യൻ കൺസൾട്ടേഷൻ, ഫിസിയോ തെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ കൺസൾട്ടേഷനും സൗജന്യമായിരിക്കും. സർജറി ആവശ്യമായി വരുന്നവർക്ക് 25 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0474 2756000.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |