SignIn
Kerala Kaumudi Online
Thursday, 25 April 2024 8.46 PM IST

ജില്ലാ പഞ്ചായത്ത് മോഡൽ തൊഴിൽദാന പദ്ധതിയുമായി കൊല്ലം കോർപ്പറേഷൻ

job

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ സ്കിൽടെക്, മാലാഖക്കൂട്ടം പദ്ധതികളുടെ മാതൃകയിൽ തൊഴിൽദാന പദ്ധതിയുമായി കൊല്ലം കോർപ്പറേഷൻ. വിവിധ എൻജിനിയറിംഗ് കോഴ്സുകൾ പാസായവർക്ക് തൊഴിൽ നൽകാൻ സ്കിൽടെക്ക്, നഴ്സിംഗ് കോഴ്സുകൾ പാസായവർക്കായി ദീപങ്ങൾ എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്.

എൻജിനിയറിംഗ് മേഖലയിൽ സിവിൽ എൻജിനിയറിംഗ് പാസായവർക്കാണ് കൂടുതൽ പരിഗണന. ഇലക്ട്രിക്കൽ കോഴ്സുകൾ പാസായവർക്കും ജോലി നൽകും. ബിടെക് പാസായവർക്ക് 15000, പോളിടെക്നിക് യോഗ്യതയുള്ളവർക്ക്- 12000, ഐ.ടി.ഐ പാസായവർക്ക്- 10000 എന്നിങ്ങനെയാണ് ഹോണറേറിയം.

കോർപ്പറേഷന്റെ എൻജിനിറിംഗ് വിഭാഗത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം. ഇത് നഗരസഭയുടെ വിവിധ പദ്ധതികളുടെ നടത്തിപ്പിന് വേഗത പകരുമെന്നാണ് പ്രതീക്ഷ. ദീപങ്ങൾ പദ്ധതിയുടെ ഭാഗമായി ബി.എസ്‌സി നഴ്സിംഗ് പാസായവർക്ക് 15000, എം.എൻ.എസ് കോഴ്സ് പാസായവർക്ക് 10000 രൂപ വീതം ഹോണറേറിയം നൽകും. നഗരപരിധിയിലെ സി.എച്ച്.സി, യു.എച്ച്.സി എന്നിവിടങ്ങളിലാണ് നിയമനം. രണ്ട് പദ്ധതികളിലേക്കുമുള്ള അപേക്ഷ ക്ഷണിച്ചു. നഗരത്തിലെ മറ്റ് സ്ഥാപനങ്ങളിൽ തൊഴിൽ നൽകുന്ന കാര്യവും ആലോചനയിലുണ്ട്. 30 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്.

മുനിസിപ്പാലിറ്റികൾക്കും മാതൃകയാക്കാം

ജില്ലാ പഞ്ചായത്തിന്റെ പദ്ധതി ഗ്രാമപഞ്ചായത്ത് പരിധിയിലും കൊല്ലം കോർപ്പറേഷന്റെ പദ്ധതി കോർപ്പറേഷൻ പരിധിയിലും ഒതുങ്ങിനിൽക്കുകയാണ്. ഈ പ്രദേശങ്ങളിലുള്ളവർക്കേ അപേക്ഷിക്കാനാകൂ. മുനിസിപ്പൽ മേഖലയിൽ എൻജിനിറിംഗ്, നഴ്സിംഗ് കോഴ്സ് പാസായ നിരവധിപേർ തൊഴിൽ രഹിതരായുണ്ട്. മുനിസിപ്പാലിറ്റികളും സമാനമായ പദ്ധതി നടപ്പാക്കിയാൽ ഈ പ്രദേശങ്ങളിലുള്ളവർക്കും ഗുണം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന പരിചയ സർട്ടിഫിക്കറ്റ് മറ്റ് സ്ഥാപനങ്ങളിൽ ജോലിക്കായി അപേക്ഷിക്കുമ്പോൾ പ്രയോജനപ്പെടുത്താവുന്നതാണ്.

""

തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് പരിശീലനം ലഭ്യമാകുന്നതിനൊപ്പം നഗരസഭയുടെ പ്രവർത്തനങ്ങളും പദ്ധതിയിലൂടെ കൂടുതൽ കാര്യക്ഷമമാകും.

അഡ്വ. ഉദയകുമാർ

നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, ുാലാ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.