കൊല്ലം: നവകേരള സൃഷ്ടിയിൽ അണിചേരാനും മതനിരപേക്ഷ വിദ്യാഭ്യാസം ശക്തിപ്പെടുത്താനും കൊല്ലത്ത് ആരംഭിച്ച കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു.
സിൽവർലൈൻ പദ്ധതി കേരള വികസനത്തിൽ നാഴികക്കല്ലാകും. ബാലിശമായ വാദങ്ങൾ നിരത്തിയാണ് യു.ഡി.എഫും ബി.ജെ.പിയും പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ഗെയിൽ പൈപ്പ്ലൈൻ, ഇടമൺ - കൊച്ചി പവർഹൈവേ, ദേശീയപാത എന്നിവയിൽ ഇടപെട്ട് നേടിയ വിജയം പുതിയ റെയിൽ പദ്ധതി പൂർത്തിയാക്കാൻ സർക്കാരിന് കരുത്തുപകരുമെന്ന് സമ്മേളനം പാസാക്കിയ പ്രമേയത്തിൽ പറഞ്ഞു.
സി. കേശവൻ സ്മാരക ടൗൺ ഹാളിൽ സംസ്ഥാന പ്രസിഡന്റ് പി. വേണുഗോപാൽ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് എ. നജീബ് രക്തസാക്ഷിത്വ പ്രമേയവും സംസ്ഥാന സെക്രട്ടറി എ.കെ. ബീന അനുശോചന പ്രമേയവും അവതരിപ്പിച്ചു.
പി. വേണുഗോപാൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി.കെ.എ. ഷാഫി വരവ് ചെലവ് കണക്കും പി. വേണുഗോപാൽ സംഘടനാ റിപ്പോർട്ടും അവരിപ്പിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |