കൊല്ലം: മണ്ണെണ്ണ വിലക്കയറ്റം തടയുക, സബ്സിഡി മണ്ണെണ്ണ വിതരണം പുനഃസ്ഥാപിക്കുക, നിരോധിത നശീകരണ മത്സ്യബന്ധന രീതികൾക്കെതിരെ നടപടി സ്വീകരിക്കുക, മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തീരദേശ മത്സ്യത്തൊഴിലാളി സയുക്ത സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ ചൊവ്വ ഉച്ചയ്ക്ക് 2 വരെ 48 മണിക്കൂർ മത്സ്യബന്ധന പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ ഹെഡ് പോസ്റ്റോഫീസിലേക്കും 22ന് കളക്ടറേറ്റിലേക്കും മാർച്ചും ധർണയും നടത്തും. വാർത്താസമ്മേളനത്തിൽ സമിതി കൺവീനർ എസ്. സ്റ്റീഫൻ, ജോയിന്റ് സമര സമിതി കൺവീനർമാരായ അഗസ്റ്റ്യൻ ലോറൻസ്, അംബ്രോസ്, സമരസമിതി കൺവീനർ ജാക്സൻ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |