കൊല്ലം: കൊല്ലം - ചെങ്കോട്ട റെയിൽ പാതയിലൂടെ വേളാങ്കണ്ണിയിലേക്കുള്ള ട്രെയിൻ റെഗുലറാക്കണമെന്നും തിരുവനന്തപുരം - മധുര അമൃത എക്സ്പ്രസ്സ് രാമേശ്വരം വരെ ദീർഘിപ്പിക്കണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക് സഭയിൽ ആവശ്യപ്പെട്ടു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്ന് രാമേശ്വരത്തേക്ക് ട്രെയിൻ സർവീസ് നിലവിലില്ല. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് മധുരവരെ പോകുന്ന അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് ദീർഘിപ്പിച്ചാൽ പ്രശ്നത്തിന് പരിഹാരമാകും. വേളാങ്കണ്ണിയിലേക്ക് പോകുന്ന ട്രെയിൻ സ്പെഷ്യൽ ട്രെയിനായാണ് സർവീസ് നടത്തുന്നത്. ഇത് റെഗുലർ ട്രെയിനായി ദിവസേന സർവീസ് നടത്തണം. റെയിൽവേയ്ക്കും യാത്രക്കാർക്കും ഒരുപോലെ ഗുണകരമായ മാറ്റം നടപ്പാക്കി രാമേശ്വരം, നാഗൂർ, വേളാങ്കണ്ണി ട്രെയിൻ യാത്ര സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |