SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.16 PM IST

ഹരിതശോഭയിൽ അങ്കണവാടികൾ

angan

കൊല്ലം: കുഞ്ഞുമനസുകളിൽ ഐക്യബോധവും ഒത്തൊരുമയും സൃഷ്ടിക്കുന്നതിന് എല്ലാ അങ്കണവാടികൾക്കും ഒരേ നിറം നൽകി അലയമൺ ഗ്രാമപഞ്ചായത്ത്. 22 അങ്കണവാടികൾക്കും പച്ച ചായമടിച്ചാണ് ആകർഷകമാക്കിയത്. പ്രകൃതിയുമായി ചേർന്നുനിൽക്കുന്ന പച്ച നിറം കുട്ടികൾക്ക് ഇഷ്ടമാകുമെന്ന വിലയിരുത്തലിലാണ് ഈ പുതുമയുള്ള മാറ്റം.
ശിശുസൗഹൃദമാകുന്നതിന്റെ ഭാഗമായി അങ്കണവാടികളുടെ ചുവരിന്റെ അകവും പുറവും കാർട്ടൂൺ കഥാപാത്രങ്ങളും ചുവർചിത്രങ്ങളും ഇടം പിടിച്ചിട്ടുണ്ട്. കളിസ്ഥലങ്ങളും ഒരുക്കി. പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയാണ് സൗന്ദര്യവത്കരണത്തിനായി ചെലവഴിച്ചത്.
ചുവരുകളിൽ ചായം പൂശിയതിന് പുറമേ ശിശു-സ്ത്രീ സൗഹൃദ ടോയ്‌ലെറ്റ് സംവിധാനവും ഒരുക്കി. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പുറത്തുനിന്ന് വരുന്ന മറ്റു സ്ത്രീകൾക്കും ഉപയോഗപ്രദമാകുന്ന തരത്തിലാണ് ഇവ സജ്ജീകരിച്ചിട്ടുള്ളത്. ഇതോടൊപ്പം ജൈവ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്.

""

ഐക്യമുള്ള പുതുതലമുറയെ വാർത്തെടുക്കുകയാണ് ഏകീകൃത

നിറവിന്യാസത്തിലൂടെ ലക്ഷ്യമിടുന്നത്.

അസീന മനാഫ്,​ പ്രസിഡന്റ്

അലയമൺ ഗ്രാമ പഞ്ചായത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.