കൊല്ലം: സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ജില്ലയിലെ അൺ അറ്റാച്ച്ഡ്, അറ്റാച്ച്ഡ് ക്ഷേമപദ്ധതികളിൽ ഉൾപ്പെടാത്ത 26(എ) കാർഡ് നേടിയ എല്ലാ ചുമട്ടുതൊഴിലാളികൾക്കും സ്കാറ്റേർഡ് ക്ഷേമ പദ്ധതിയിൽ അംഗത്വം സ്വീകരിക്കുന്നതിനും അതുവഴി ഇശ്രം രജിസ്ട്രേഷൻ നടത്തുന്നതിനും അവസരം ഒരുക്കിയതായി കേരള ചുമട്ടു തൊഴിലാളി ക്ഷേമബോർഡ് ചെയർമാൻ അറിയിച്ചു. അംഗത്വം നേടുന്നതിനായി 26 (എ) കാർഡ്, ആധാർ കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, വയസ് തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജില്ലാ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 04742749048, 8075333190.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |