SignIn
Kerala Kaumudi Online
Saturday, 20 April 2024 4.09 AM IST

തെങ്ങി​ൻ തണലൊരുക്കാൻ കേരഗ്രാമങ്ങൾ

t

കൊല്ലം: ജില്ലയിലെ 11 കൃഷിഭവനുകളിലായി തയ്യാറാവുന്നത് 7 കേരഗ്രാമങ്ങൾ. പരവൂർ, ഏരൂർ, അഞ്ചൽ, തൃക്കരുവ, ഓച്ചിറ, ചടയമംഗലം, വെളിയം എന്നീ നിയോജക മണ്ഡലങ്ങളിലാണ് കൃഷിവകുപ്പിന്റെ സ്വപ്ന പദ്ധതികളി​ലൊന്നായ കേരഗ്രാമം ഒരുങ്ങുന്നത്.

250 ഹെക്ടർ കൃഷിഭൂമി ഉൾപ്പെടുന്നതാണ് ഒരു കേരഗ്രാമം. രോഗങ്ങൾ നി​മി​ത്തവും മറ്റു കാരണങ്ങളാലും ഉത്പാദനം കുറഞ്ഞ തെങ്ങുകൾ വെട്ടിമാറ്റി തൈകൾ നട്ടുപിടിപ്പിക്കുക, രോഗ- കീടബാധ തടയുക, ജൈവവള വിതരണം, തെങ്ങിൻ തോട്ടങ്ങളിൽ ഇടവിള കൃഷി തുടങ്ങിയവയാണ് പ്രവർത്തനങ്ങൾ. മുനിസിപ്പൽ ചെയർമാൻമാരും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും അദ്ധ്യക്ഷരായി രൂപീകരിക്കുന്ന രജിസ്റ്റേർഡ് കേരസമിതികൾക്കാണ് മേൽനോട്ടം. സമിതിയുമായി ആലോചിച്ച് കൃഷി ഓഫീസർമാർ സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ ആക്ഷൻ പ്ളാൻ തയ്യാറാക്കി ഗുണഭോക്താക്കളെ കണ്ടെത്തും. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും സർക്കാർ, സർക്കാരിതര അംഗീകൃത സ്ഥാപനങ്ങളും ഏജൻസികളും പദ്ധതിയിൽ സഹകരിക്കും. 2021 ൽ ആരംഭിച്ച പദ്ധതി മൂന്നു വർഷം കൊണ്ട് പൂർത്തിയാകും.

........................

 കേരഗ്രാമങ്ങളുടെ ആകെ ചെലവ്: 3. 51 കോടി

 ഒരു ഗ്രാമത്തിന് ആദ്യ ഗഡു: 50.17 ലക്ഷം

 രണ്ടാം ഗഡു: 20.01 ലക്ഷം

 മൂന്നാം ഗഡു: 6.25 ലക്ഷം

# ആദ്യഘട്ട പ്രവർത്തനങ്ങളും ചെലവഴിക്കുന്ന തുകയും

 നാളികേര കൃഷിയുടെ സംയോജിത പരിപാലനം: 38 ലക്ഷം

 ജലസേചന സൗകര്യം ഒരുക്കൽ: 5 ലക്ഷം

 തെങ്ങുകയറ്റ യന്ത്രസാമഗ്രികൾ: 1.22 ലക്ഷം

 ജൈവവള ഉത്പാദന യൂണിറ്റുകൾ: 80,000

 കേരസമിതിയുടെ പ്രവർത്തനത്തിന്: 5 ലക്ഷം

 നാളികേരാധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ യൂണിറ്റ്: 25 ലക്ഷം

 കൃഷി വകുപ്പുകളുടെ ഏകോപനം: 25,000

..................................

കേരഗ്രാമം പദ്ധതി ജില്ലയിൽ ചിട്ടയോടെ പുരോഗമിക്കുന്നു. മാർച്ചിന് ശേഷമേ പദ്ധതിയുടെ വിലയിരുത്തൽ സാദ്ധ്യമാകൂ.

സി.എസ്. അജിത് കുമാർ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ. കൊല്ലം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.