SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.57 PM IST

ഇനി വെറുതേ ക്യൂ നിൽക്കേണ്ട, വീട്ടിലിരുന്ന് ഒ.പി ടിക്കറ്റെടുക്കാം

hospital

കൊല്ലം: നേരം വെളുക്കും മുമ്പ് ആശുപത്രിപ്പടിക്കലെത്തി ഇനി ക്യൂ നിൽക്കേണ്ട, വീട്ടിലിരുന്ന് ഒ.പി ടിക്കറ്റെടുത്ത് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാം. ആരോഗ്യവകുപ്പിന്റെ ഇ - ഹെൽത്ത് സംവിധാനത്തിന് കീഴിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ 17 ആരോഗ്യകേന്ദ്രങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഘട്ടം ഘട്ടമായി എല്ലാ സർക്കാർ ആശുപത്രികളിലും സംവിധാനം ലഭ്യമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. ആശുപത്രികളിൽ മുൻകൂട്ടിയുള്ള ഓൺലൈൻ ബുക്കിംഗ് വഴി രോഗികളുടെ സൗകര്യമനുസരിച്ചുള്ള തീയതിയിലും സമയത്തും ഡോക്ടറെ കാണാൻ കഴിയും.

സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ എന്നിവ ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും സേവനം പ്രയോജനപ്പെടുത്താം. ഒ.പി ടിക്ക​റ്റുകൾ, ടോക്കൺ സ്ലിപ്പുകൾ എന്നിവ പ്രിന്റെടുക്കാനും കഴിയും. ടെലി മെഡിസിൻ സംവിധാനം വിജയകരമായതിനെ തുടർന്നാണ് ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള ചികിത്സയ്ക്കായി തിരക്കൊഴിവാക്കുക എന്ന ലക്ഷ്യത്തിൽ ഓൺലൈൻ ഒ.പി ടിക്കറ്റ് സംവിധാനം നിലവിൽ വന്നത്.

ഇ - ഹെൽത്ത് ഉപയോഗിക്കേണ്ട രീതി

1. https://ehealth.kerala.gov.in പോർട്ടലിൽ രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യുക

2. ആധാർ നമ്പർ നൽകുക

3. ആധാർ രജിസ്​റ്റർ ചെയ്ത നമ്പരിൽ ലഭിക്കുന്ന ഒ.ടി.പി നൽകുക

4. ഒ.ടി.പി നൽകുമ്പോൾ 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ്‌വേർഡും മൊബൈലിൽ സന്ദേശമായി ലഭിക്കും

5. എല്ലാ തവണയും ആവശ്യമായതിനാൽ തിരിച്ചറിയൽ നമ്പറും പാസ്‌വേർഡും സൂക്ഷിക്കണം

6.പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്ന്റ്‌മെന്റ് ക്ലിക്ക് ചെയ്യുക

7. റഫറൽ ചികിത്സയാണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്‌മെന്റും തിരഞ്ഞെടുക്കുക

8. തീയതി തിരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ ദൃശ്യമാകും

9. രോഗികൾക്ക് സൗകര്യപ്രദമായ സമയത്തുള്ള ടോക്കൺ തിരഞ്ഞെടുക്കാം

10. ടോക്കൺ വിവരങ്ങൾ എസ്.എം.എസായും ലഭിക്കും. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും

ജില്ലയിൽ സംവിധാനമുള്ള ആശുപത്രികൾ

 ഗവ. മെഡിക്കൽ കോളേജ്, പാരിപ്പള്ളി

 താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, പുനലൂർ

 ചാത്തന്നൂർ, ചവറ, ഇളമ്പള്ളൂർ, പവിത്രേശ്വരം, കുലശേഖരപുരം, മാങ്കോട് (ചിതറ), മയ്യനാട് സി.കെ.എം, പെരുമൺ, ശക്തികുളങ്ങര, ശ്രീനാരായണപുരം, തഴവ, തെക്കുംഭാഗം, തെന്മല, ഉമ്മന്നൂർ, വെളിയം കുടുംബാരോഗ്യകേന്ദ്രങ്ങൾ


ദിശ ഫോൺ: 104, 1056, 0471 2552056, 2551056

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.