SignIn
Kerala Kaumudi Online
Thursday, 25 April 2024 7.42 AM IST

ദ്വി​ദി​ന ദേശീയ പണി​മുടക്ക് പ്രതി​ഷേധം ഇരമ്പി​യ ആദ്യദി​നം

samaram
കേന്ദ്ര സർക്കാരിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി​ ഇന്നലെ കൊല്ലം ചി​ന്നക്കടയി​ൽ നടന്ന പ്രകടനം

കൊല്ലം: കേന്ദ്ര സർക്കാരിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ ആദ്യ ദിനം ജില്ലയിൽ പൂർണം. പ്രവർത്തിപ്പിച്ച പെട്രോൾ പമ്പുകൾ അടക്കമുള്ള സ്ഥാപനങ്ങൾ പോലും രാവിലേതന്നെ പണിമുടക്ക് അനൂകൂലികൾ അടപ്പിച്ചു. വാഹനങ്ങളും വ്യാപകമായി തടഞ്ഞു.

11 മണിയോടെ പ്രധാന ജംഗ്ഷനുകളിൽ പ്രകടനം നടത്തി. സമരക്കാർ പിരിഞ്ഞതോടെ സ്വകാര്യ വാഹനങ്ങൾ സുഗമമായി സഞ്ചരിച്ചു. ബാങ്കുകൾ ഉൾപ്പെടെ സർക്കാർ ഓഫിസുകൾ അടഞ്ഞു കിടന്നപ്പോൾ മെഡിക്കൽ സ്​റ്റോർ, പച്ചക്കറി-പഴം വില്പന കേന്ദ്രങ്ങൾ, ഹോട്ടലുകൾ തുടങ്ങി​യവ ഭാഗികമായി പ്രവർത്തിച്ചു. പൊതുഗതാഗതത്തിന്​ ട്രെയിൻ മാത്രമായിരുന്നു ആശ്രയം. കെ.എസ്.ആർ.ടി.സി ഒരു സർവീസ് പോലും നടത്തിയില്ല. പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ പ്രവർത്തിച്ചതിനാൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയവർക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടായില്ല. ചിലയിടങ്ങളിലെ സ്റ്റാൻഡുകളി​ൽ ഒന്നോ രണ്ടോ ഓട്ടോറി​ക്ഷകളാണ് ഉണ്ടായി​രുന്നത്.

സമരസമിതിയുടെ നേതൃത്വത്തിൽ രാവിലെ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്ന പ്രകടനം എൽ.ഐ.സി ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച് നഗരം ചുറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. ചിന്നക്കടയിലെ സത്യാഗ്രഹ പന്തലിൽ ചേർന്ന യോഗം യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ അദ്ധ്യക്ഷത വഹിച്ചു. സംയുക്ത ട്രേഡ് യൂണിയൻ കൺവീനർ ടി.സി. വിജയൻ സ്വാഗതം പറഞ്ഞു. എൻ. പത്മലോചനൻ, എസ്. സുദേവൻ, എ.എം. ഇക്ബാൽ, ജി. ആനന്ദൻ, ജെ. ഷാജി, ജി. ബാബു, ബി. മോഹൻദാസ്, ബി. ശങ്കർ, ടി.കെ. സുൽഫി, കുരീപ്പുഴ മോഹനൻ, കോതേത്ത് ഭാസുരൻ, എച്ച്. അബ്ദുൽ റഹ്മാൻ, എസ്. നാസർ, എസ്. രാധാകൃഷ്ണൻ, സി.ജെ. സരേഷ് ശർമ, അജിത് കുമാർ, കുരീപ്പുഴ ഷാനവാസ്, എസ്. രാജീവ്, ചക്കാലയിൽ നാസർ, അരുൺ കൃഷ്ണൻ, എസ്. ഓമനക്കുട്ടൻ, ബി. അനിൽകുമാർ, എസ്. ദിലീപ്, യു. ഷാജി, ജി.കെ. ഹരികുമാർ, എൻ.എസ്. ഷൈൻ, എസ്. മുരളീകൃഷ്ണൻ, സാബു, കെ. ഷാനവാസ്ഖാൻ, സി. അമൽദാസ് എന്നിവർ സംസാരിച്ചു. സത്യാഗ്രഹം ഇന്നു രാത്രി 12ന് അവസാനിക്കും.

ഇരവിപുരം മേഖലയിൽ പണി​മുടക്ക് സമ്പൂർണമായി​രുന്നു.അയത്തിൽ ജംഗ്ഷനിൽ സ്ഥാപിച്ച സമരകേന്ദ്രത്തിൽ രാവിലെ 10 മുതൽ 5 വരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ധർണ നടത്തി.സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. കൺവീനർ ഒ.ബി. രാജേഷ് (ഐ.എൻ.ടി.യു.സി) അദ്ധ്യക്ഷത വഹി​ച്ചു. ജി.ജയപ്രകാശ്, കൊല്ലൂർവിള ബദറുദീൻ, എം.എ. സത്താർ, ബി.ശങ്കരനാരായണപിള്ള, തോപ്പിൽ നൗഷാദ്, യു. ഷെമീർ, പ്രദീപ്, അഡ്വ.ഉദയകുമാർ, അയത്തിൽ ശ്രീകുമാർ, എ.ഷാജി, പള്ളിമുക്ക് എച്ച് താജുദ്ദീൻ, വി.പത്മനാഭൻ, മുനീർ ബാനു, എ.നാസിമുദ്ദീൻ, സുധീർ കൂട്ടുവിള, റസീന, സബീന, അനിൽ, സുജിത് കുമാർ, നാസർ തുടങ്ങിയവർ സംസാരിച്ചു. രാവിലെ പള്ളിമുക്ക്, അയത്തി​ൽ, ഇരവിപുരം, കല്ലുംതാഴം, കൊട്ടിയം എന്നി​വി​ടങ്ങളി​ൽ തൊഴി​ലാളി​കൾ പ്രകടനം നടത്തി​.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.