പുനലൂർ: അഞ്ചൽ സ്വദേശിയായ ഏഴ് വയസുകാരൻ ശ്രീനന്ദനന്റെ ജീവൻ നിലനിറുത്താൻ രക്തമൂലകോശദാന രജിസ്ട്രേഷൻ ക്യാമ്പ് പുനലൂർ ചെമ്മന്തൂർ സാംസ്കാരിക നിലയത്തിൽ 12ന് നടക്കും. ചങ്ങായിസ് ചാരിറ്റബിൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടനയായ ദാത്രി ബ്ലഡ്സ്റ്റം സെൽഡോണർ രജിസ്ട്രിയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.18 മുതൽ 50 വയസ് വരെയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. ശ്രീനന്ദനൻ മജ്ജ സംബന്ധമായ അപൂർവ കാൻസർ രോഗ ബാധിതനാണ്. മജ്ജയുടെ 90 ശതമാനവും രോഗം പിടിപെട്ടു. എത്രയും വേഗം രക്തമൂലകോശങ്ങൾ മാറ്റിവയ്ക്കുകയാണ് പ്രതിവിധി. ഒരു രക്തകോശ ദാതാവിനെ കണ്ടെത്തിയാൽ മാത്രമേ ശ്രീനന്ദനന്റെ ചികിത്സ നടത്താൻ കഴിയൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |