പരവൂർ: മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. മദ്യം, മയക്കുമരുന്ന്, അടിപിടി കേസുകളിലെ പ്രതി പുക്കുളം സുനാമി ഫ്ലാറ്റിൽ കലേഷിനെയാണ് (30) പിടികൂടിയത്. പരവൂർ, കൊട്ടിയം, ശക്തികുളങ്ങര, പള്ളിത്തോട്ടം എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ കേസുള്ളത്. ഒരുകിലോ കഞ്ചാവ് കൈവശം വച്ചതിന് കോടതി 7 വർഷം ശിക്ഷിച്ചിരുന്നു. അപ്പീൽ നൽകി ജാമ്യത്തിലിറങ്ങിയപ്പോൾ നാലേമുക്കാൽ കിലോ കഞ്ചാവുമായി വീണ്ടും അറസ്റ്റിലായി. ഇതോടെയാണ് കാപ്പ ചുമത്തിയത്. 16 കേസുകളാണ് കലേഷിന്റെ പേരിലുള്ളത്. 5 കേസുകളിൽ കോടതി ശിക്ഷിച്ചു.പ്രായപൂർത്തിയാകാത്തവർക്ക് കഞ്ചാവ് വിറ്റതിന് കേസുണ്ട്. നേരത്തെയും ഒരുതവണ കാപ്പ ചുമത്തി ജയിലിൽ അടച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |