കൊല്ലം: ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ കൺവെൻഷനും മന്ത്രി ആന്റണി രാജുവിനും ബോർഡ് ചെയർമാൻമാർക്കും സ്വീകരണവും 9ന് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചയ്ക്ക് 2.30ന് ചേരുന്ന സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ. എച്ച്. രാജു അദ്ധ്യക്ഷനാകും. ടെൽക് ചെയർമാൻ പി.സി. ജോസഫ്, മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ ഫ്രാൻസിസ് തോമസ് എന്നിവരെ സമ്മേളനം ആദരിക്കും. ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികളും പോഷക സംഘടനാ ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് എച്ച്. രാജു, മംഗലത്ത് ചന്ദ്രശേഖരൻപിള്ള, ആർതർ ലോറൻസൺ, കെ. രാജൻ, മൈക്കൽ സ്റ്റീഫൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |