കൊല്ലം: കേരളാ ആർട്ടിസ്റ്റ് ഫ്രട്ടേണിറ്റിയുടെ രണ്ടാമത് വാർഷികവും കാഫ് ദിനാഘോഷവും പുരസ്കകാര ജേതാക്കളെ ആദരിക്കലും കലാകാരന്മാരുടെ വിധവകൾക്കുള്ള 'പ്രിയം' ധനസഹായ വിതരണവും കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്നു. പത്തനാപുരം ഗാന്ധി ഭവൻ സെക്രട്ടറിയും ഓർഫനേജ് കണ്ട്രോൾ ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം നിർവഹിച്ചു. കാഫ് ജില്ലാ പ്രസിഡന്റ് കേരളപുരം ശ്രീകുമാർ അദ്ധ്യക്ഷനായി.
കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാക്കളായ ഡോ.കെ.ആർ. പ്രസാദ്, കൊല്ലം സജികുമാർ, ആനയടി പ്രസാദ് എന്നിവരെയും ഗാനമേള രംഗത്ത് അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ട കൊല്ലത്തെ പ്രശസ്ത ഗായകൻ ഇടവ ബഷീറിനെയും ആദരിച്ചു. കാഫ് ചെയർമാൻ ബാലു വി, സെക്രട്ടറി കെ .എസ് . പ്രിയ, പറങ്കോട് വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു. എസ്.പി. സുധാകരൻ, എരുവ അനൂപ്, എ.കെ.ആനന്ദ്, ഗോഡ്വിൻ തോമസ്, ബെറ്റ്സി എഡിസൺ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |