SignIn
Kerala Kaumudi Online
Friday, 19 April 2024 11.55 PM IST

മന്ത്രിസഭാ വാർഷികാഘോഷം 25 മുതൽ

niyama
മന്ത്രിസഭാ വാർഷികാഘോഷം

 ആശ്രാമം മൈതാനത്ത് പ്രദർശന വിപണന മേള


കൊല്ലം: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാ‌ർഷികാഘോഷം 25 മുതൽ മേയ് ഒന്ന് വരെ ആശ്രാമം മൈതാനത്ത് നടക്കും. സംഘാടക സമിതി ചെയർപേഴ്‌സൺ കൂടിയായ ജില്ലാകലക്ടർ അഫ്‌സാന പർവീണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ഒരുക്കങ്ങൾ വിലയിരുത്തി.
നൂറോളം സ്റ്റാളുകളിലായി വിവിധ വകുപ്പുകളുടെ പ്രവർത്തനവും നേട്ടങ്ങളും പ്രദർശനമായും വിപണനമായും ജനങ്ങളുടെ മുമ്പിലെത്തും. ഉത്തരവാദിത്ത വിനോദസഞ്ചാരം പോലെ വിവിധ വിഷയങ്ങളിൽ അധിഷ്ഠിതമായ കാഴ്ചകളുമുണ്ടാകും. വിവിധ സർക്കാർ സേവനങ്ങൾ തത്സമയം ലഭ്യമാക്കുന്ന സംവിധാനവും സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലാലൈബ്രറി കൗൺസിലിന്റെ പുസ്തകോത്സവവും പ്രദർശന നഗരിയിലുണ്ടാകും.
വിലക്കുറവിന്റെ വിപണി ഒരുക്കുന്നതിനൊപ്പം കുടുംബശ്രീ ഉൾപ്പടെ വിവിധ വകുപ്പുകളുടെ ഫുഡ്‌കോർട്ടുമുണ്ട്. സെമിനാറുകൾ എല്ലാ ദിവസും രാവിലെയും ഉച്ചയ്ക്കുമുണ്ടാകും. വൈകുന്നേരങ്ങളിൽ സംഗീതവും നൃത്തവും ഉൾപ്പെടുന്ന വൈവിദ്ധ്യമാർന്ന കലാപരിപാടികളും സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, എ.ഡി.എം എൻ.സാജിതാബീഗം, സംഘാടക സമിതി കൺവീനർ കൂടിയായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എസ്. എസ്. അരുൺ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.