SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.27 PM IST

ഓടനാവട്ടത്ത് കടകളിൽ തീപിടിത്തം, വൻദുരന്തം ഒഴിവായി

odanavatthom-photo

ഓടനാവട്ടം: ഓടനാവട്ടത്ത് കടകൾക്ക് തീ പിടിച്ചു, രാത്രിയായതിനാൽ വൻദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു അപകടം. ഓടനാവട്ടം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ഫ്രൂട്ട്സ് കടയും സമീപത്തെ കടമുറികളുമാണ് അഗ്നിക്കിരയായത്. ഷോർട്ട് സർക്യൂട്ടാണെന്ന് സംശയിക്കുന്നു. എം.എൻ ട്രേഡേഴ്സ് എന്ന ഫ്രൂട്സ് കടയ്ക്കും തൊട്ടടുത്തുള്ള പലചരക്ക് കടയ്ക്കുമാണ് കൂടുതൽ നഷ്ടം. അഞ്ച് കടമുറികളിലാണ് തീ പടർന്നത്. പഴക്കമുള്ള കെട്ടിടമാണിത്. കൊട്ടാരക്കര, കുണ്ടറ ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ്, പൂയപ്പള്ളി പൊലീസ് ഇൻസ്‍പെക്ടർ രാജേഷ് കുമാർ, പ്രദേശവാസികൾ തുടങ്ങിയവർ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.