SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.06 PM IST

അവാർഡ് തിളക്കത്തിൽ ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തിന്റെ ഹ്രസ്വചിത്രം

photo

കൊല്ലം: ലഹരിക്കെതിരെ ബോധവത്കരണം പ്രമേയമാക്കി ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് നിർമ്മിച്ച 'മടക്കം' ഹ്രസ്വചിത്രത്തിന് ഇന്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡ്. അസോസിയേഷൻ ഒഫ് ഷോർട്ട് മൂവി മേക്കേഴ്സ് ആൻഡ് ആർട്ടിസ്റ്റ് (ആസ്മ) സംഘടിപ്പിച്ച ഫെസ്റ്റിവലിലാണ് മടക്കത്തിന് മികച്ച കുട്ടികളുടെ ചിത്രമൊരുക്കിയ സംവിധായകനുള്ള അവാർഡ് ലഭിച്ചത്.

ബ്ളോക്ക് പഞ്ചായത്തിന്റെ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് അര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം നിർമ്മിച്ചത്. ചെമ്പരത്തി ക്രിയേഷൻസ് നാടൻപാട്ട് ട്രൂപ്പിന്റെ ഉടമ സി.വി. എംഗൽസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. എംഗൽസിന്റെ മകളും ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിയുമായ കസ്തൂർബ എംഗൽസും എറണാകുളം സ്വദേശി ആകാശ് സന്തോഷുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്.

ബ്ളോക്ക് പഞ്ചായത്തിന്റെ അഭിമാന പ്രോജക്ടായ ബോധവത്കരണ ഹ്രസ്വചിത്രം മന്ത്രി വീണാ ജോർജിനെ പങ്കെടുപ്പിച്ച് നടത്തുന്ന ചടങ്ങിൽ റിലീസ് ചെയ്യും.

എൻ. സദാനന്ദൻ പിള്ള

ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഇത്തിക്കര

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.