കൊല്ലം: അഴീക്കൽ ബീച്ചിൽ തിരയിൽപ്പെട്ട ഗർഭിണിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 5ന് ചെട്ടികുളങ്ങരയിൽ നിന്നെത്തിയ അമ്പിളിയാണ് അപകടത്തിൽപ്പെട്ടത്. നിലവിളി കേട്ടെത്തിയ ലൈഫ് ഗാർഡുകൾ ഞൊടിയിടയിൽ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. തുടർന്ന് ലൈഫ് ഗാർഡ് ഡോൾഫിൻ രതീഷ് ഓച്ചിറ പൊലീസിൽ വിവരം അറിച്ചു. കടൽമച്ചൻ വിഷ്ണു വാഹനവുമായെത്തി യുവതിയെ ഓച്ചിറ പരബ്രഹ്മ ആശുപത്രിയിൽ എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |