കൊല്ലം: കരാറുകാരുടെ സംഘടനയായ ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ (എ.കെ.ജി.സി.എ) ഭാരവാഹികളുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയൽ നടത്തിയ ചർച്ചയിൽ കരാറുകാർക്ക് നൽകാനുള്ള പണം എത്രയും വേഗം നൽകാൻ ധാരണയായി.
മെയിന്റനൻസ് ഗ്രാന്റ്, തനത് ഫണ്ട്, പ്ലാൻ ഫണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ നിന്ന് പണം നൽകുമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കരാറുകാർക്ക് ഉറപ്പ് നൽകിയത്.
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പ്രവൃത്തികളുടെ 5 കോടിയുടെ 34 ബില്ലുകൾ എൻജിനിറിംഗ് വിഭാഗം ട്രഷറിയിലേക്ക് അയയ്ക്കാതെ തടയുകയായിരുന്നു.
ഇതിനെതിരെ കരാറുകാർ രംഗത്തെത്തിയതോടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചർച്ചയ്ക്ക് വിളിച്ചത്. ഇന്ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ ചിലർ നടത്തുന്ന ധർണയ്ക്ക് എ.കെ.ജി.സി.എയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് എ.കെ.ജി.സി.എ പ്രസിഡന്റ് എസ്.ബൈജുവും സെക്രട്ടറി എസ്. ദീലീപ്കുമാറും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |